BJP സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പാലാ ബിഷപ് ഹൗസിലെത്തി. ബിഷപ് ജോസഫ് കല്ലറങ്ങാട്ടുമായി സൗഹൃദ സംഭാഷണം നടത്തി. സഭയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയും പ്രസിഡന്റ് രാജിവയ്ക്കണമെന്നും കൃത്യമായ അന്വേഷണം നടക്കണമെന്നും BJP സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. കുറ്റകൃത്യം നടത്തിയതാരെന്ന് കണ്ടെത്തണം. അന്വേഷണം ഇഴയാന്‍ അനുവദിക്കില്ല. കേന്ദ്ര എജന്‍സികളും ഇക്കാര്യം അന്വേഷിക്കണമെന്ന് രാജീവ്ചൗശേഖര്‍പറഞ്ഞു.





0 Comments