Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളേജില്‍ ദ്വിദിന ദേശീയ സെമിനാറിന് തുടക്കം.



പാലാ അല്‍ഫോന്‍സാ കോളേജില്‍  ദ്വിദിന ദേശീയ സെമിനാറിന് തുടക്കം.  കോളജിലെ സുവോളജി വിഭാഗവും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോ ടെക്‌നോളജിയുമായി ചേര്‍ന്നാണ് എന്‍വയോണ്‍മെന്റല്‍ സസ്‌റ്റൈനബിലിറ്റി ഫോര്‍ എ ബെറ്റര്‍ ഫ്യൂച്ചര്‍ എന്ന പേരിലുള്ള സെമിനാര്‍ നടക്കുന്നത്. 

സെമിനാറിന്റെ ഉദ്ഘാടനം കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി സുവോളജി വിഭാഗം തലവന്‍ പ്രൊഫ ഡോ മഥന്‍ രമേശ്  നിര്‍വഹിച്ചു. കോളേജ് മാനേജര്‍ റവ. ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷന്‍ ആയിരുന്നു. ഡോ. ജാഫര്‍ പാലോട്ട് , ഡോ. രാജീവ് രാഘവന്‍ , ഡോ. ജോയ്‌സ് ജോസ്,  കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ മിനിമോള്‍ മാത്യു, റവ. ഫാ കുര്യാക്കോസ് വെള്ളച്ചാലില്‍,  ഡോ സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അമ്പിളി ടി.ആര്‍,. HoD  സിമിമോള്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments