കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ പുതിയ സ്‌കൂള്‍ ബസ്സിന്റെ സമര്‍പ്പണവും ലോ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും എല്‍.പി -യു.പി വിഭാഗങ്ങളുടെ സമന്വയവും നടന്നു. രാജ്യസഭാ എംപി, പി. സന്തോഷ് കുമാറിന്റെ ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌കൂള്‍ ബസ് വാങ്ങിയത്. പുതിയ ബസ്സിന്റെ സമര്‍പ്പണവും താക്കോല്‍ ദാനവും P സന്തോഷ്‌കുമാര്‍ MP നിര്‍വഹിച്ചു. വാഹനം ലഭ്യമാക്കിയ MP യെ സ്‌കൂളധികൃതര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സ്‌കൂള്‍ ഹാളില്‍ നടന്ന സമ്മേളനം അഡ്വക്കറ്റ് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ എം ദിലീപ് കുമാര്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ ബസ്സിന്റെ സമര്‍പ്പണവും താക്കോല്‍ ദാനവും പി. സന്തോഷ് കുമാര്‍ എം.പി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അനുവദിച്ച ലോ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. മീനച്ചില്‍ താലൂക്ക് NSS യൂണിയന്‍ ചെയര്‍മാനും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ മനോജ് B നായര്‍ മുഖ്യ പ്രഭാഷണം നടത്തി.
0 Comments