അതിരമ്പുഴ പഞ്ചായത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവം സ്മിതം 2025 നു തുടക്കമായി. അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ കലോത്സവത്തിന്റെ ഉദ്ഘാടനം, പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന സുധീര്‍ അധ്യക്ഷ ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ മാണി,ആന്‍സ് വര്‍ഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിമി സജി,പഞ്ചായത്ത് അംഗങ്ങളായ ഷാജി ജോസഫ്, ജോജോ , ബേബിനാസ് അജാസ്, പഞ്ചായത്ത് സെക്രട്ടറി നിസി ജോണ്‍ , ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ അഞ്ജു പി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍അരങ്ങേറി.


.webp)


0 Comments