Breaking...

9/recent/ticker-posts

Header Ads Widget

മത്സരം എല്‍ഡിഎഫും, ബി.ജെ.പി യും തമ്മില്‍ - അഡ്വ പി.ജെ തോമസ്.



കേരളത്തില്‍ സമീപകാലത്ത് നടക്കാനിരിക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരം എല്‍ഡിഎഫും, ബി.ജെ.പി യും തമ്മിലായിരിക്കുമെന്ന് അഡ്വ പി.ജെ തോമസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനവിധിയ്ക്ക് ശേഷം വികസനത്തെ പ്രോല്‍സാഹിപ്പിക്കുന്നവരും വിരുദ്ധരും എന്ന നിലയിലേയ്ക്ക് പൊതു സമൂഹം മാറുമെന്നും എല്ലാ വിഭാഗം ജനങ്ങളും ബി.ജെ.പി യ്ക്ക്  പിന്നില്‍ അണിനിരക്കുമെന്നും പാര്‍ട്ടിയുടെ പാലാ മണ്ഡലം സമ്പൂര്‍ണ്ണ കമ്മറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് പി.ജെ തോമസ് അഭിപ്രായപ്പെട്ടു. 

മേവട വ്യാപാര ഭവനില്‍ നടന്ന  സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.ജി അനീഷ് അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവും ബൗദ്ധിക വിഭാഗം സംസ്ഥാന കണ്‍വീനറുമായ പ്രൊഫ ബി. വിജയകുമാര്‍, സുദീപ് നാരായണന്‍, സെബി പറമുണ്ട, വല്‍സല ഹരിദാസ്, ദീപു മേതിരി, ജയകൃഷ്ണന്‍. ഡോ. കെ.കെ രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments