Breaking...

9/recent/ticker-posts

Header Ads Widget

ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍വഹിച്ചു.



കാണക്കാരി ഗ്രാമപഞ്ചായത്ത് കായിക വികസന പദ്ധതികളുടെ ഭാഗമായി നിര്‍മിക്കുന്ന കുറുമുള്ളൂര്‍  കോളവേലില്‍ ജെജി ഫിലിപ്പ് ജെയിംസ് മെമ്മോറിയല്‍
 ഗ്രൗണ്ടിന്റെ നിര്‍മ്മാണ  ഉദ്ഘാടനം ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍വഹിച്ചു. യുവാക്കളെ കളിക്കളങ്ങളില്‍ എത്തിക്കുന്നതിനായി ഫുട്‌ബോള്‍ കോര്‍ട്ട് തുറക്കുവാനുള്ള കാണക്കാരി ഗ്രാമപഞ്ചായത്തിന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ പറഞ്ഞു. ഫുട്‌ബോള്‍ ഗ്രൗണ്ടിനായി 80 സെന്റ് സ്ഥലം  സൗജന്യമായി  വിട്ടു നല്‍കിയ കോളവേലില്‍ കെ.യു ജെയിംസിനെ കളക്ടര്‍ അഭിനന്ദിച്ചു.

 വാര്‍ഡ് മെമ്പര്‍ ബിജു പഴയ പുരക്കലിന്റെ നേതൃത്വത്തിലാണ് ഗ്രൗണ്ട് നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ നടത്തിയത്. 8 ലക്ഷത്തോളം രൂപയാണ് നാട്ടുകാരായ വിദേശ മലയാളികള്‍ സ്വരൂപിച്ചു നല്‍കിയത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വക 15 ലക്ഷം രൂപയും ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഫുട്‌ബോള്‍ ഗ്രൗണ്ട് നിര്‍മ്മാണത്തിനായി ജെയിംസ് കോളവേലില്‍ തന്റെ മകന്‍ ജെജി ഫിലിപ് ജെയിംസിന്റെ സ്മരണയ്ക്കായാണ് സ്ഥലം വിട്ടു നല്‍കിയത്. ഉദ്ഘാടന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ അധ്യക്ഷ ആയിരുന്നു. ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല ജിമ്മി, കെ.യു ജെയിംസ് ഒ കോളവേലിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു ജോണ്‍ ചിറ്റേത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പഴയ പുരയ്ക്കല്‍,, പഞ്ചായത്ത് അംഗങ്ങളായ വിനീത രാകേഷ്, ലൗലി മോള്‍ വര്‍ഗീസ്, ബിന്‍സി സിറിയക്ക്, തമ്പി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments