മാഞ്ഞൂര്‍ ഗ്രാമ വികസന സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ഉപരോധ സമരം നടത്തി. കുറുപ്പുംതറയിലെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ ബസ്സുകള്‍ കയറാത്തതില്‍ പ്രതിഷേധിച്ചും, ബസ് സ്റ്റാന്‍ഡിനുള്ളിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ഉപരോധ സമരം നടത്തിയത്.
ഗ്രാമ വികസന സമിതി രക്ഷാധികാരി അഡ്വ. എ.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി വിന്‍സന്റ് ചിറയില്‍ അധ്യക്ഷത വഹിച്ചു. സി.ജെ തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞുമോന്‍ പുളിക്കല്‍, വി.സി സുനില്‍, എം.എം സ്‌കറിയ,. എം.ടി സദാനന്ദന്‍, രാജു എം.എസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments