Breaking...

9/recent/ticker-posts

Header Ads Widget

മുത്തോലിയില്‍ വികസന സദസ്സ് സംഘടിപ്പിച്ചു.



ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ മുത്തോലിയില്‍ വികസന സദസ്സ് സംഘടിപ്പിച്ചു.   മുത്തോലി പഞ്ചായത്തിലെ BJP ഭരണ സമിതി വികസന സദസ്സ് നടത്താത്ത സാഹചര്യത്തില്‍ LDF മുത്തോലി കവലയില്‍ യോഗം സംഘടിപ്പിക്കുകയായിരുന്നു. 

പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സംഘടിപ്പിച്ച വികസന സദസ്സ് LDF ജില്ലാ കണ്‍വീനര്‍ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. ജോയി കൊമ്പനാല്‍ അധ്യക്ഷനായിരുന്നു. CPIM ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, CPI ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ബാബു K ജോര്‍ജ്, CPM എരിയാ സെക്രട്ടറി സജേഷ് ശശി,  കേരളാ കോണ്‍ഗ്രസ് M നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ K അലക്‌സ്, പുഷ്പ ചന്ദ്രന്‍, രാജന്‍ മുണ്ടമറ്റം, KS പ്രദീപ് കുമാര്‍ ,ജോമോന്‍ ആന്റണി തുടങ്ങിയവര്‍പ്രസംഗിച്ചു.


Post a Comment

0 Comments