സ്‌കൂള്‍തലത്തില്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 170 പോയന്റുകള്‍ നേടി ഒന്നാം സ്ഥാനത്താണ്. 17 സ്വര്‍ണവും 10 വെള്ളിയും 5 വെങ്കലവുമാണ് സെന്റ് തോമസിലെ കുട്ടികള്‍ നേടിയത്. 8 സ്വര്‍ണവും 9 വെള്ളിയും 4 വെങ്കലവുമടക്കം 71 പോയന്റുകളുമായി പൂഞ്ഞാര്‍ SMV സ്‌കൂള്‍ രണ്ടാം സ്ഥാനത്താണ്. ട്രാക്കിലും ഫീല്‍ഡിലും കൗമാര കായികപ്രതിഭകളുടെ വാശിയേറിയ പോരാട്ടങ്ങള്‍ നടന്ന രണ്ടാം ദിവസം 5 മീറ്റ് റെക്കോഡുകള്‍ പിറന്നു. 4X 100 മീറ്റര്‍ റിലേ സീനിയര്‍ ബോയ്‌സ,് ജൂനിയര്‍ ബോയ്‌സ് വിഭാഗങ്ങളില്‍ പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മീറ്റ് റെക്കോഡിട്ടു. മൂന്നു കിലോമീറ്റര്‍ നടത്തം 400 മീറ്റര്‍ ജൂണിയര്‍ ഗേള്‍സ് 100 മീറ്റര്‍ ജൂനിയര്‍ ബോയ്‌സ് വിഭാഗങ്ങളിലാണ് പുതിയ മീറ്റ് റെക്കൊഡുകള്‍ പിറന്നത്. ജൂനിയര്‍ ഗേള്‍സ് 400 മീറ്ററില്‍ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് HSS ലെ അയോണ സോണി മീറ്റ് റെക്കോഡ് നേടി.
0 Comments