Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ മഹാ യജ്ഞത്തിന് തുടക്കം കുറിച്ചു.



വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ ലഹരി വിരുദ്ധ മഹായജ്ഞത്തിന് തുടക്കം കുറിച്ചു. സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഒത്തുചേര്‍ന്നാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ലഹരി വിരുദ്ധ മഹാ യജ്ഞം നടപ്പാക്കുന്നത്. പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് യജ്ഞത്തിന് അനുഗ്രഹ സന്ദേശം നല്‍കി.  പ്രോഗ്രാമിന്റെ ഉദ്ഘാടനം സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ അഖില്‍ കുഴിമുള്ളില്‍ നിര്‍വഹിച്ചു. 


രാമപുരം ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദീപു സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ചീഫ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.  രാമപുരം SHO ഇന്‍സ്‌പെക്ടര്‍ ദീപക് കെ കുട്ടികള്‍ക്ക് ക്ലാസ് എടുത്തു.  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഡോണ അനുഗ്രഹ പ്രഭാഷണം നടത്തി. രാമപുരം സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്യാം മോഹന്‍,രാമപുരം ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ടി.കെ ബല്‍റാം, സിജോ ജോസഫ്, നോബിള്‍ ഡൊമിനിക്, പിടിഎ പ്രസിഡന്റ് ജോസ് പുറവക്കാട്ട്, എംപിടിഎ പ്രസിഡന്റ് ടെല്‍ജി ജോമോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്സംസാരിച്ചു.

Post a Comment

0 Comments