Breaking...

9/recent/ticker-posts

Header Ads Widget

ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജനസദസ് നടന്നു.



ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജനസദസ് അതിരമ്പുഴ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെയും ഭരണ പ്രതിപക്ഷ കക്ഷികളുടെ അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുമാണ് ജനസദസ് സംഘടിപ്പിച്ചത്. 

ആം ആദ്മി പാര്‍ട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്  ജോയ് ചാക്കോ മുട്ടത്ത് വയലില്‍ അധ്യക്ഷത വഹിച്ചു. ആം ആദ്മി പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ഡോ.സെലിന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.  കേരളത്തില്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാത്രം ലക്ഷ്യമിട്ടുകൊണ്ട് ജനങ്ങളെ പാടെ അവഗണിക്കുന്ന ഭരണസംവിധാനമാണ്  നിലനില്‍ക്കുന്നതെന്ന് ഡോ. സെലിന്‍ ഫിലിപ്പ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ജില്ലാ പ്രസിഡണ്ട്  ജോയ് തോമസ് ആനിത്തോട്ടം, നിയോജകമണ്ഡലം പ്രസിഡണ്ട്  അഭിലാഷ് കുര്യന്‍ പ്ലാമ്പറമ്പില്‍, സെക്രട്ടറി സജി ഇരിപ്പുമല, ആം ആദ്മി പാര്‍ട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി  സുജിത് കുമാര്‍ കെ.ജി, പി.ജെ ജോസഫ്,  ത്രേസ്യാമ്മ അലക്‌സ്, മിനി ബെന്നി മ്ലാവില്‍ തുടങ്ങിയവര്‍സംസാരിച്ചു.


Post a Comment

0 Comments