ഭിന്ന ശേഷിക്കാരുടെ നിയമന പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഭരണഘടനാപരമായ അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ക്രൈസ്തവ സഭകളുടെ എക്യുമെനിക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.
ജസ്റ്റിസ് JB കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പാലാ ബിഷപ് ഹൗസില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിളിച്ചു ചേര്‍ത്ത എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മെത്രാന്മാരും, വൈദികരും, അല്‍മായ പ്രതിനിധികളുംപങ്കെടുത്തു.
0 Comments