Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി പഞ്ചായത്തിന്റെ വികസന സദസ്സ് നടന്നു



കാണക്കാരി പഞ്ചായത്തിന്റെ വികസന സദസ്സ് പഞ്ചായത്ത്  ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത്  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മല ജിമ്മി മുഖ്യ പ്രഭാഷണം നടത്തി. 


വികസന നേട്ടങ്ങള്‍ സെക്രട്ടറി സോണി ബി ഹരിബാല്‍ അവതരിപ്പിച്ചു. ബ്ലോക്ക് മെമ്പര്‍മാരായ കൊച്ചുറാണി സെബാസ്റ്റ്യന്‍, ആശ ജോബി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കണക്കാരി അരവിന്ദാക്ഷന്‍, ലവ്ലി മോള്‍, വിനീത രാജേഷ്, പഞ്ചായത്ത് അംഗങ്ങള്‍ ആയ ബിന്‍സി സിറിയക്ക്, ഷീജ ഷിബു, ത്രേസ്യമ്മ സെബാസ്റ്റ്യന്‍, വി.ജി അനില്‍കുമാര്‍, ജോര്‍ജ് ഗര്‍വാസിസ്, വൈസ് പ്രസിഡന്റ് ബിജു പഴയപുരക്കല്‍, അസിസ്റ്റന്റ് സെക്രട്ടറി പ്രിന്‍സ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments