Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രജത ജൂബിലി ആഘോഷ നിറവില്‍.



കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രജത ജൂബിലി ആഘോഷ നിറവില്‍.  ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഒക്ടോബര്‍ 21 ന്, കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കും. ചൊവ്വാഴ്ച രാവിലെ 10 ന് നടക്കുന്ന സമ്മേളനത്തിന്‍ അഡ്വ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷനായിരിക്കും. സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേം സാഗര്‍ മുഖ്യപ്രഭാഷണം നടത്തും. 

എച്ച്.എസ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം നിര്‍മല ജിമ്മിയും ഓഡിറ്റോറിയം നവീകരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു ചിറ്റേത്തും നിര്‍വഹിക്കും. സ്‌കൂള്‍തല ലഹരി വിരുദ്ധ സമിതി  പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. രജത ജൂബിലി വികസനരേഖ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കാണക്കാരി അരവിന്ദാക്ഷന്‍ അവതരിപ്പിക്കും. പിടിഎ പ്രസിഡന്റ് രാജേഷ് കുമാര്‍ മന്ത്രിക്ക് ഉപഹാരം നല്‍കി ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത്   ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആശംസ പ്രസംഗം നടത്തും . സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിനി എസ് സ്വാഗതവും കണ്‍വീനര്‍ തോമസ് സെബാസ്റ്റ്യന്‍ നന്ദിയും പറയും.ജൂബിലി വര്‍ഷത്തില്‍ സയന്‍സ് ലാബ്  ഉദ്ഘാടനം, പൂര്‍വ വിദ്യാര്‍ത്ഥി സമ്മേളനം, അധ്യാപക കൂട്ടായ്മ, വിദ്യാഭ്യാസ സെമിനാര്‍, ഓഡിറ്റോറിയം നവീകരണം, വികസനരേഖ തയ്യാറാക്കല്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക്രൂപംനല്‍കും.


Post a Comment

0 Comments