Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന്റെ സ്ഥലം കാട് കയറി നശിക്കുന്നു




ഇടമറ്റത്ത് പ്രവര്‍ത്തനം നിലച്ചുപോയ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന്റെ സ്ഥലം കാട് കയറി നശിക്കുന്നു.  സ്‌കൂള്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു പോയതോടെ ഒരേക്കറോളം സ്ഥലം സാമൂഹ്യവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറിയിരിക്കുകയാണ് .   10 വര്‍ഷം മുമ്പ് ഈ സ്ഥലത്ത് അസാപ്പിന്റെ കമ്മ്യൂണിറ്റി പാര്‍ക്ക് നിര്‍മ്മിക്കുവാനായി പദ്ധതി ഇട്ടിരുന്നു.  പ്രവര്‍ത്തനം തുടങ്ങുന്നതിനായി  ഇവിടെയുണ്ടായിരുന്ന മരങ്ങള്‍ വെട്ടി മാറ്റുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയായിരുന്നു പാര്‍ക്കിന്റെ ലക്ഷ്യം.  മരങ്ങള്‍  വെട്ടിവിറ്റശേഷം നടപടികള്‍ നിശ്ചലമാവുകയായിരുന്നു. 

 രണ്ടു തവണ ടെണ്ടര്‍ വിളിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ടെന്‍ഡര്‍ റദ്ദായി.  പിന്നീട്  സ്ഥലം ഉപേക്ഷിക്കപ്പെട്ട നിലയിലായി.  അന്ന് പദ്ധതിയിട്ട മറ്റു സ്ഥലങ്ങളില്‍ പാര്‍ക്കുകള്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇടമറ്റത്തെ പാര്‍ക്ക് നിര്‍മ്മാണം അധികൃതര്‍ അവഗണിക്കുകയായിരുന്നു.   ഈ സ്ഥലം വിനിയോഗിച്ച് പുതിയ പദ്ധതികള്‍ വിഭാവനം ചെയ്തു നടപ്പാക്കണം എന്ന് നാട്ടുകാര്‍ പഞ്ചായത്തിനോടും ജനപ്രതിനിധികളോടും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി.  പഞ്ചായത്തിന്റെ വികസന സെമിനാറുകളിലും ഗ്രാമസഭകളിലും നാട്ടുകാര്‍ പലതവണ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.  ജനവാസമുള്ള പ്രദേശത്ത് സ്ഥലം കാടുകയറി കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇവിടെ സംരംഭങ്ങള്‍ ആരംഭിക്കാന്‍  സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്നും പൊതുപ്രവര്‍ത്തകനായ ഷിബു പൂവേലി ആവശ്യപ്പെട്ടു.


Post a Comment

0 Comments