Breaking...

9/recent/ticker-posts

Header Ads Widget

നെല്‍ച്ചെടികള്‍ കൊണ്ടൊരുക്കിയ മഹാവിഷ്ണുവിന്റെ രൂപം കൗതുകമായി.



പേരൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തോടു ചേര്‍ന്ന പാടശേഖരത്ത് നെല്‍ച്ചെടികള്‍ കൊണ്ടൊരുക്കിയ  മഹാവിഷ്ണുവിന്റെ രൂപം കൗതുകമായി. പാഡി ആര്‍ട്ടില്‍ ഒരുക്കിയ മഹാവിഷ്ണുവിന്റെ രൂപം ആരുടെയും ശ്രദ്ധയാകഷിക്കും. പേരൂര്‍ക്കാവ് ഭഗവതി ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിലാണ് പാടശേഖരത്തില്‍  മഹാവിഷ്ണുരൂപം ഒരുക്കിയത്. 

ഉത്തര്‍പ്രദേശില്‍ നിന്നും കൊണ്ടുവന്ന ഡാബര്‍ ശാല ഇനത്തില്‍പ്പെട്ട നെല്‍വിത്താണ് വയലറ്റ് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കുമ്മായം കൊണ്ട് മഹാവിഷ്ണുവിന്റെ രൂപം വരച്ച ശേഷം ഡാബര്‍ ശാല നെല്‍വിത്തില്‍ കിളിര്‍ത്ത നെല്‍ച്ചെടികള്‍ പറിച്ചു നട്ടാണ് രൂപം ഒരുക്കിയത്. കിലോഗ്രാമിന് 500 രൂപ വിലയാണ് ഈ നെല്‍ വിത്തിന്. 40 കിലോയോളം നെല്‍വിത്താണ് വേണ്ടിവന്നത്. വിളവില്‍ ഭൂരിഭാഗവും  ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കാണ് പ്രധാനമായും എടുക്കുന്നത്. മഹാവിഷ്ണുവിന്റെ രൂപം ലഭിക്കുന്നതിനായി ചുറ്റുമായി പച്ചപ്പ് ലഭിക്കുന്നതിനായി ജ്യോതി ഇനത്തില്‍പ്പെട്ട നെല്‍ ചെടികളാണ് നട്ടിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ വാളും ചിലമ്പും ശിവലിംഗവും ആയിരുന്നു ക്ഷേത്രത്തോട് ചേര്‍ന്ന് പാടത്ത് ഒരുക്കിയിരുന്നത്.  ഈ അപൂര്‍വ ദൃശ്യങ്ങള്‍ കാണുവാന്‍ നിരവധി ആളുകള്‍ആണ് എത്തുന്നത്.


Post a Comment

0 Comments