ഭരണങ്ങാനം പഞ്ചായത്തിലെ പാമ്പൂരാംപാറ ജലനിധി കുടിവെള്ള പദ്ധതിയുടെ ഓവര്‍ ഹെഡ് ടാങ്ക് ജോസ് K മാണി MP ഉദ്ഘാടനം ചെയ്തു. ജല ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ കേരളത്തില്‍ സമ്പൂര്‍ണ്ണ കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ കഴിയുമെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പാമ്പൂരാം പാറയില്‍ പുതുതായി ഓവര്‍ ഹെഡ് ടാങ്ക് നിര്‍മ്മിച്ചത്. അറുപതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് നിര്‍മ്മിച്ചിരിക്കുന്നത്.





0 Comments