തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടനേ അലാറം മുഴക്കി ജീവനക്കാരെ ഓഫീസ് മുറികളില്‍നിന്ന് താഴെയിറക്കി. അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ എത്തിയ അഗ്നിരക്ഷാസേന ഗോവണി ഉപയോഗിച്ച് മുകളില്‍ കയറുകയും കുടുങ്ങിക്കിടന്നിരുന്നവരെ താഴെ എത്തിക്കുകയും ചെയ്തു. ജില്ലാ ഫയര്‍ ഓഫീസര്‍ എസ്.കെ. ബിജു, അഗ്നിരക്ഷാസേന ചങ്ങനാശ്ശേരി സ്റ്റേഷന്‍ ഓഫീസര്‍ അനൂപ് രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നടപടികളില്‍ രണ്ടു യൂണിറ്റ് ഫയര്‍ എന്‍ജിനുകളും ആംബുലന്‍സുകളുമുണ്ടായിരുന്നു. സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് അംഗങ്ങള്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചു. പോലീസ് അധികൃതര്‍ ഗതാഗതം നിയന്ത്രിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിരുന്നു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, എല്‍.എസ്.ജി.ഡി. പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീനിധി രാമചന്ദ്രന്‍ എന്നിവര്‍ നടപടികള്‍ ഏകോപിപ്പിച്ചു.
0 Comments