Breaking...

9/recent/ticker-posts

Header Ads Widget

ബസ് ജീവനക്കാര്‍ക്ക് പിന്തുന്നയുമായി BJP സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.




പാലായില്‍ പ്രതിഷേധ സമരം നടത്തിയ ബസ് ജീവനക്കാര്‍ക്ക് പിന്തുന്നയുമായി BJP സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കൊട്ടാരമറ്റം ബസ് സ്റ്റാന്റിലെത്തിയ രാജീവ് ചന്ദ്രശേഖര്‍ സമരം ചെയ്യുന്ന ബസ് ജീവനക്കാരെ പിന്തുണയറിയിച്ചു. അക്രമാഷ്ട്രീയം അനുവദിക്കില്ലെന്നും, പ്രശ്‌നത്തില്‍ തൊഴിലാളികള്‍ക്കൊപ്പമുണ്ടാവുമെന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  


ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ BJP യും BMS ഉം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ജില്ലാ ജനറല്‍ സെക്രട്ടറി NK ശശികുമാര്‍ പറഞ്ഞു. പോലീസ് അക്രമം തടയാന്‍ ശ്രമിക്കാതെ ഗുണ്ടകളെ സംരക്ഷിക്കുകയാണെന്ന് ശശികുമാര്‍ പറഞ്ഞു. കൊട്ടാരമറ്റം സ്‌റാന്റില്‍ വച്ച് ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശക്തമായ പിന്തുണയുമായാണ്  BJP BMS നേതാക്കള്‍എത്തിയത്.


Post a Comment

0 Comments