ഏറ്റുമാനൂര്‍ പട്ടിത്താനത്ത് നിയന്ത്രണം വിട്ട കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ച് അപകടം. എം.സി റോഡില്‍ നിന്നും പട്ടിത്താനം റൗണ്ടാനയിലേയ്ക്ക് ഇറക്കം ഇറങ്ങി വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിലും ഒരു പെട്ടി ഓട്ടോറിക്ഷയിലും ഇടിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പോയി മടങ്ങി വരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.ഇടിയുടെ ആഘാതത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ റോഡരികിലെ മതിലിലേക്ക് ഇടിച്ചിറങ്ങി.അപകടത്തിന് കാരണമായ കാറിന്റെ ചക്രം വിട്ടുപോയ നിലയിലായിരുന്നു.ഇരു കാറുകളിലുമുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റു.ഏറ്റുമാനൂര്‍ പോലീസ് അപകടസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments