ഏറ്റുമാനൂര്‍ നഗര ഹൃദയത്തില്‍ ഇരുമ്പു വൈദ്യുതിതൂണ്‍ വാഹനം ഇടിച്ചു തകര്‍ന്നു. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഇരുമ്പ് തൂണാണ് അപകടത്തില്‍ തകര്‍ന്നത്. ഡിവൈഡറിന് മുന്നില്‍ സ്ഥാപിച്ചിരുന്ന റിഫ്‌ളക്ടറും ഡിവൈഡറിന്റെ കോണ്‍ക്രീറ്റ് പാര്‍ശ്വങ്ങളും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. അപകടത്തിന് ഇടയാക്കിയ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. വാഹനം തിരിച്ചറിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് കെഎസ്ഇബി അധികൃതര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി.
0 Comments