Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 16,17 തീയതികളില്‍



ഏറ്റുമാനൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 16,17 തീയതികളില്‍ നടക്കും. പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂള്‍, പുന്നത്തുറ സെന്റ് തോമസ് LPസ്‌കൂള്‍, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, സെന്റ് ജോസഫ്‌സ് LPS, കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം up സ്‌കൂള്‍ എന്നീ 5 വിദ്യാലയങ്ങളിലായാണ് ശാസ്‌ത്രോത്സവം നടക്കുന്നത്. 

ശാസ്‌ത്രോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു. അയര്‍ക്കുന്നം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം ഉദ്ഘാടനം ചെയ്തു. HM ഫോറം സെക്രട്ടറി ബിജോ ജോസഫ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ടസ് സിസ്റ്റര്‍ റോസ്മി സ്വാഗതമാശംസിച്ചു സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഓസിയ, ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബേബി, പഞ്ചായത്തംഗങ്ങളായ ലാല്‍സി പി മാത്യു, ജോണി എടേട്ട്, സനല്‍ പി.ആര്‍, പ്രദീപ്കുമാര്‍ V , ഹെഡ്മിസ്ട്രസ്സുമാരായ ജൂലി തോമസ്, ഷിബിള്‍ മേരി pp, മെര്‍ലിന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ശാസ്‌ത്രോത്സവ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതിക്ക്  രൂപം നല്‍കി.


Post a Comment

0 Comments