കോട്ടയം ജില്ലയില്‍ പാചകവാതക വിതരണത്തില്‍ പ്രതിസന്ധി. പലയിടത്തും ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് പാചകവാതകം കൃത്യ സമയത്ത് കിട്ടുന്നില്ലെന്ന് പരാതി ഉയരുന്നു. എച്ച്പി, ഇന്‍ഡ്യന്‍ ഓയില്‍, ബിപിസി തുടങ്ങിയ കമ്പനികളുടെ പ്ലാന്റില്‍ നിന്ന് വിതരണക്കാര്‍ക്ക് ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ കിട്ടാത്തതും റിഫൈനറികളില്‍ നിന്നും ടെര്‍മിനലുകളില്‍ നിന്നും ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് പാചകവാതകം എത്തിക്കുന്ന ട്രക്കുകള്‍ സമരം തുടങ്ങിയതുമാണ് ഗ്യാസ് സിലിണ്ടര്‍ ക്ഷാമത്തിന് കാരണമായത്. കൊച്ചിയിലെ ഐ ഒ സി ബോട്ടിലിംങ് പ്ലാന്റില്‍ വേതനം കൂട്ടണമെന്ന് ആവശ്യപ്പെട്ട് കരാര്‍ തൊഴിലാളികളുടെ അപ്രഖ്യാപിത മെല്ലെ പോക്ക് സമരവും നടക്കുന്നുണ്ട് . സിലിണ്ടര്‍ കയറ്റിറക്ക് തൊഴിലാളികള്‍ മെല്ലെപ്പോക്ക് സമീപനം സ്വീകരിച്ചതോടെ ലോറികള്‍ കാത്തു കിടക്കേണ്ട സ്ഥിതിയാണ് . ഇതോടെ വിതരണക്കാര്‍ക്ക് ലോഡ് എത്തുന്നത് വൈകുകയാണ് . ഗ്യാസ് സിലിണ്ടര്‍ കിട്ടാനില്ലെന്ന് പ്രചരണം കൂടിയായതോടെ രണ്ടാം സിലിണ്ടര്‍ വേഗം ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ തിരക്ക് കൂട്ടുകയാണെന്നും ഏജന്‍സികള്‍ പറയുന്നു.





0 Comments