Breaking...

9/recent/ticker-posts

Header Ads Widget

റോഡില്‍ പാകിയ ടൈലുകള്‍ ഇളകിയത് യാത്രക്കാരെ വലയ്ക്കുന്നു



പാലായില്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും പുത്തന്‍പള്ളിക്കുന്നിലേക്കുള്ള ലിങ്ക് റോഡില്‍ ജനറല്‍ ആശുപത്രിക്ക് മുന്‍വശത്തായി 200 മീറ്ററോളം ഭാഗം
ശോചനീയാവസ്ഥയിലായത് യാത്രക്കാരെ വലയ്ക്കുന്നു. റോഡില്‍ പാകിയിരിക്കുന്ന കോണ്‍ക്രീറ്റ് കട്ടകള്‍ ഇളകി കിടക്കുന്നത്  വാഹനയാത്രികരെ ബുദ്ധിമുട്ടിലാക്കുകയാണ്.  കട്ടകള്‍ പാകിയതിന് സമീപം റോഡിലെ ടാറിംഗ് ഇളകി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. 

 ജനറല്‍ ആശുപത്രിയിലേക്ക് രോഗികളുമായി എത്തുന്ന ഓട്ടോറിക്ഷകള്‍, ആംബുലന്‍സുകള്‍ അടക്കം ഉള്ള വാഹനങ്ങള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.  നിരവധി വാഹനങ്ങള്‍ ജനറല്‍ ആശുപത്രി ഹോമിയോ ആശുപത്രി വാട്ടര്‍ അതോറിറ്റി ഓഫീസുകളിലേക്ക് ഇതുവഴി കടന്നു പോകുന്നുണ്ട്.  റോഡിന്റെ പല ഭാഗത്തും സിമന്റ് കട്ടകള്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ കാല്‍നടയാത്രികര്‍ ഈ കട്ടകളില്‍ തട്ടി വീഴാനുള്ള സാധ്യതയുമേറെയാണ്.  എത്രയും വേഗം  റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്.


Post a Comment

0 Comments