ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ജൈവ കാര്‍ഷിക മേളയും പ്രദര്‍ശനവും സെമിനാറും പാലാ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് പ്രദര്‍ശന വിപണന മേളയും സെമിനാറും സംഘടിപ്പിച്ചത്. മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. ളാലം ബ്ലോക്ക പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ജോര്‍ജ് അധ്യക്ഷയായിരുന്നു കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബിനി ഫിലിപ്പ് സ്വാഗതമാശംസിച്ചു പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് ജൈവകൃഷി സന്ദേശം നല്‍കി. പ്രൊജക്ട് ഡയറക്ടര്‍ മിനി ജോര്‍ജ് ആത്മപദ്ധതികള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ലിസമ്മ ബോസ് , ജോസ് തോമസ് , അനില മാത്തുക്കുട്ടി വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോക്ടര്‍ സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍ ,കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ റെജിമോള്‍ തോമസ്, സലിന്‍ പി ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിജുമോന്‍ സക്കറിയ ,എം കുര്യന്‍ എന്നിവര്‍ ക്ലാസ് നയിച്ചു.


.jpg)


0 Comments