കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷ പരിപാടികള്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരാണ് നിഷ്‌കളങ്കരായ വിദ്യാര്‍ഥികളുടെ ജീവിതവഴിയില്‍ മാര്‍ഗദര്‍ശികള്‍ ആയി മാറുന്നതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.ഗുരുക്കന്മാരുടെ കരുതലാണ് ഓരോ വിദ്യാര്‍ത്ഥിയെയും സമൂഹത്തില്‍ വിവിധ തുറകളില്‍ എത്തിക്കുവാന്‍ സഹായകമാകുന്നതെന്നും അദ്ദേഹം സ്വന്തം ജീവിതാനുഭവം വിവരിച്ച് വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എച്ച് എസ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം നിര്‍മല ജിമ്മി നിര്‍വഹിച്ചു.
സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു ജോണ്‍ ചിറ്റേത്ത് നിര്‍വഹിച്ചു. സ്‌കൂള്‍തല ലഹരി വിരുദ്ധ സമിതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ നിര്‍വഹിച്ചു. രജത ജൂബിലി വികസനരേഖ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കാണക്കാരി അരവിന്ദാക്ഷന്‍ അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് രാജേഷ് കുമാര്‍ മന്ത്രിയെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം കൊച്ചുറാണി സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പഴയപുരയ്ക്കല്‍ പഞ്ചായത്ത് അംഗങ്ങളായ ലൗലി മോള്‍ വര്‍ഗീസ്, വി.ജി. അനില്‍കുമാര്‍, ബിന്‍സി സിറിയക് തമ്പി ജോസഫ്, ജോര്‍ജ് ഗര്‍വാസീസ് അനിത ജയമോഹന്‍, സഹകരണ ബാങ്ക് പ്രസിഡണ്ട് ബേബി ജോസഫ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിനി. എസ് വിവിധ രാഷ്ട്രീയകക്ഷി പ്രെതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ തോമസ് സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.


.webp)


0 Comments