പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കുന്ന റവന്യൂ ജില്ലാ കായികമേളയില്‍ ആദ്യദിനത്തിലെ മത്സരങ്ങള്‍ സമാപിക്കുമ്പോള്‍ പാലാ വിദ്യാഭ്യാസ ജില്ലയുടെ മുന്നേറ്റം. 17 സ്വര്‍ണ്ണവും 8 വെള്ളിയും 4 വെങ്കലവുമടക്കം 143 പോയന്റുകളാണ് പാലാ വിദ്യാഭ്യാസ ജില്ല നേടിയത്. രണ്ടാം സ്ഥാനതെത്തിയ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ല 8 സ്വര്‍ണ്ണവും 5 വെള്ളിയും 6 വെങ്കലവുമടക്കം 71 പോയന്റുകളാണ് നേടിയത്. സ്‌കൂള്‍ തലത്തില്‍ പാലാ സെന്റ് തോമസ് സ്‌കൂളിന്റെ മുന്നേറ്റമാണ് ആദ്യദിനത്തില്‍ ശ്രദ്ധേയമായത്. 8 സ്വര്‍ണ്ണവും 4 വെള്ളിയും 2 വെങ്കലവും നേടിയ പാലാസെന്റ് തോമസിന് 54 പോയന്റുകളാണ് ലഭിച്ചത് 2 സ്വര്‍ണ്ണവും 6 വെള്ളിയുമായി 28 പോയിന്റോടെ പൂഞ്ഞാര്‍ SMV സ്‌കൂളാണ് രണ്ടാംസ്ഥാനത്തുള്ളത്.
0 Comments