Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജന്മദിനാഘോഷം നടന്നു



അറുപത്തി ഒന്നാം വര്‍ഷം പിന്നിടുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജന്മദിനാഘോഷം പാലാ മണ്ഡലത്തിലുടനീളം  നടന്നു. ചുവപ്പും വെള്ളയും കലര്‍ന്ന ഇരുവര്‍ണ്ണ കൊടി  ഉയര്‍ത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ  നേതൃത്വത്തില്‍ ആഘോഷം സംഘടിപ്പിച്ചത്. എന്നും എപ്പോഴും ജനപക്ഷ നിലപാടും ഇടപെടലുകളുമാണ്  പാര്‍ട്ടി നടത്തുന്നതെന്ന്  നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ പറഞ്ഞു. 


പാര്‍ട്ടിക്ക് പേരിട്ട് വിളിച്ച് പ്രഖ്യാപനം നടത്തിയ ഭാരത കേസരി  മന്നത്തിനെയും മണ്‍മറഞ്ഞ കെ.എം.മാണി യേയും സ്മരിച്ചു കൊണ്ടും ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്ന ചെയര്‍മാന്‍ ജോസ്  കെ.മാണിയ്ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുമാണ് ജന്മദിനാഘോഷം നടന്നത്. പാലായില്‍ നടന്ന യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിന്‍ കെ.അലക്‌സ് പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തുവാല്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍, ബിജു പാലൂപടവന്‍, ജോസുകുട്ടി പൂവേലി, പെണ്ണമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, പാര്‍ട്ടി പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കരൂരില്‍ കുഞ്ഞുമോന്‍ മാടപ്പാട്ടും രാമപുരത്ത് സണ്ണി പൊരുന്നകോട്ടും ഭരണങ്ങാനത്ത് ആനന്ദ് ചെറുവള്ളിയും, മുത്തോലിയില്‍ മാത്തുകുട്ടി ചേന്നാട്ടും പതാക ഉയര്‍ത്തി.


Post a Comment

0 Comments