അധ്യാപക നിയമനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍കൈയെടുത്ത ജോസ് കെ മാണിക്ക് അഭിനന്ദനവുമായി കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട്. അധ്യാപക പ്രതിനിധികള്‍ ജോസ് കെ മാണി MP യുടെ വീട്ടിലെത്തി അദ്ദേഹത്തെ ഷാള്‍ അണിയിച്ച് ആദരിച്ചു. സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ടോബിന്‍ കെ. അലക്‌സ്, കോട്ടയം ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജോബി വര്‍ഗീസ് കുളത്തറ എന്നിവര്‍ ഷാള്‍ അണിയിച്ചു. ഭിന്നശേഷി അധ്യാപക പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. കേരളത്തിലെ പതിനാറായിരത്തോളം വരുന്ന അധ്യാപകര്‍ക്ക് ഇത് ആശ്വാസമാകും എന്നും അദ്ദേഹം പറഞ്ഞു. അധ്യാപകര്‍ക്ക് ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എമ്മും കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ടും എന്ന് ടോബിന്‍ കെ അലക്‌സ് പറഞ്ഞു. KM മാണിയുടെ പത്ര പിന്‍തുടര്‍ന്ന് ഇപ്പോള്‍ ജോസ് കെ മാണി എംപിയും അധ്യാപകരുടെ പ്രശ്‌നത്തിനു ശക്തമായ നിലപാട് സ്വീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പ്രസിഡണ്ട് ജോബി വര്‍ഗീസ് കുളത്തറ ,രാജേഷ് മാത്യു, നൈസി മോള്‍ ചെറിയാന്‍, ബെന്നിച്ചന്‍ പി ഐ , സാജു എബ്രഹാം ഗീതിക അഗസ്റ്റിന്‍, ഷിനു , ദിവ്യ കെ. ജി , സിബി തോട്ടക്കര, ജോബി തോലാനി, ജിസ് കടപ്പൂര്‍, ജോബിന്‍, ബോബി വിന്‍സെന്റ്., മനു ജെയിംസ്, ജിതിന്‍ പി മാത്യു എന്നിവര്‍ പങ്കെടുത്തു


.jpg)


0 Comments