Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ കലാ-കായിക അവാര്‍ഡ് വിതരണവും



കെഎസ്ഇബി എംപ്ലോയീസ് സഹകരണ സംഘം  വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ കലാ-കായിക അവാര്‍ഡ് വിതരണവും പാലാ വൈദ്യുതി ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. 

വിദ്യാഭ്യാസ കലാ-കായിക രംഗത്ത് മികവ് പുലര്‍ത്തിയ കുട്ടികള്‍ക്ക് പാലാ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍  മാത്യുക്കുട്ടി ജോര്‍ജ്ജ്, പി.എം.യു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മിനി മാത്യു എന്നിവര്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു . സംഘം പ്രസിഡന്റ്  വിനോദ് കെ.യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിത വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വിവിധ സംഘടനാ പ്രതിനിധികളായ മനോജ് എം.എം, ബോബി തോമസ്, ദിലീഷ് രാജന്‍, റോബിന്‍ പി ജേക്കബ്, ഷിബു ബി നായര്‍, ടോജോ സെബാസ്റ്റ്യന്‍, ജോയിസ് മാത്യു , പ്രേം ലാല്‍ എന്നിവര്‍ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് ജയകുമാര്‍ എം.എസ് സ്വാഗതവും അശ്വതി വി.എസ് കൃതജ്ഞതയും രേഖപ്പെടുത്തി.


Post a Comment

0 Comments