സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പാലാ സിവില്‍ സ്റ്റേഷന്റെ മുന്നില്‍ പ്രകടനവും സമ്മേളനവും നടന്നു.
ksta ജില്ലാ ജോയിന്റ് സെക്രട്ടറി രാജകുമാര്‍ അധ്യക്ഷനായിരുന്നു. ngo യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം v v വിമല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ngo യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം സന്തോഷ് കെ കുമാര്‍, ജി സന്തോഷ് കുമാര്‍ ,കെ.ജി.ഒ.എ മീനച്ചില്‍ ഏരിയ സെക്രട്ടറി മൈക്കിള്‍ മാമന്‍ എന്നിവര്‍ സംസാരിച്ചു.
0 Comments