Breaking...

9/recent/ticker-posts

Header Ads Widget

കുട്ടിമേളം 2025 അങ്കണവാടി കലോത്സവം അരങ്ങേറി.



അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ കുട്ടിമേളം 2025 അങ്കണവാടി കലോത്സവം അരങ്ങേറി. പഞ്ചായത്ത് പരിധിയിലെ 39 അങ്കണവാടികളില്‍ നിന്നായി 800 ഓളം പ്രീ സ്‌കൂള്‍ കുട്ടികളാണ് കലോത്സവത്തില്‍ പങ്കുചേര്‍ന്നത്.  


അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കലോത്സവം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിമി സജി അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സ് വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫസീന സുധീര്‍, പഞ്ചായത്തംഗങ്ങളായ ബേബിനാസ് അജാസ്, ജോജോ ആട്ടയില്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അഞ്ചു പി നായര്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Post a Comment

0 Comments