Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും, കുറ്റവിചാണ സദസ്സും നടത്തി



എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും, കാണക്കാരി പഞ്ചായത്തിന്റെ വികസനമുരടിപ്പിലും, ജനദ്രോഹ നടപടിയിലും പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് കാണക്കാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ  കാണക്കാരി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും, കുറ്റവിചാണ സദസ്സും നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ കുറ്റവിചാരണ സദസ്സ്  ഉദ്ഘാടനം ചെയ്തു.  ശബരിമലയില്‍ സ്വര്‍ണ്ണ മോഷണത്തിന് ഒത്താശ നല്‍കിയ സര്‍ക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ജനങ്ങളുടെ നികുതിപ്പണം എടുത്ത് വികസന സദസ്സുകള്‍ നടത്തുന്നത് ജനദ്രോഹ നടപടി ആണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.


വെമ്പള്ളി വില്ലേജ് ഓഫീസ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്നു. കാണക്കാരി ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ നടന്ന കുറ്റ വിചാരണ സദസ്സില്‍ മണ്ഡലം പ്രസിഡന്റ് റോയി ചാണകപ്പാറയുടെ അധ്യഷത വഹിച്ചു. ഉന്നത അധികാര സമിതി അംഗം മാഞ്ഞൂര്‍  മോഹന്‍കുമാര്‍, കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. റ്റി റ്റി തോമസ്, കേരളാ കോണ്‍ഗ്രസ് ജില്ലാ നേതാക്കളായ അഡ്വ. ജോസഫ് മുടക്കനാട്ട്, , സണ്ണി പാലമറ്റം, ജോബിന്‍ വാഴപ്പള്ളില്‍, സന്തോഷ് കുളത്തിനായില്‍, ബാബൂസ് രത്‌നഗിരി, ജോസ് കുമ്പിളു മൂട്ടില്‍, ജേക്കബ് ചെറുവാക്കില്‍, ബാബു കണ്ണോത്തു , ചാക്കോച്ചന്‍ ചെമ്പകശ്ശേരില്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബെറ്റ്‌സി മോള്‍ ജോഷി,  രാജു എമ്മാനുവേല്‍, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് രതീഷ് എണ്ണശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments