കോട്ടയം മൗണ്ട് കാര്‍മ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ രക്തദാന ക്യാമ്പ് നടന്നു. സ്‌കൂളിലെ എന്‍എസ്എസ്, ഗൈഡ്‌സ് യൂണിറ്റുകള്‍, മൗണ്ട് കാര്‍മ്മല്‍ കോളേജ് എജ്യൂക്കേഷന്‍ എന്‍എസ്എസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറം, ഫെഡറല്‍ ബാങ്ക് , കൊഴുവനാല്‍ ലയണ്‍സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. മൗണ്ട് കാര്‍മ്മല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പല്‍ മേരി ടി.പി യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോട്ടയം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജെ ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് & റീജണല്‍ ഹെഡ് ജയചന്ദ്രന്‍ കെ.ടി മുഖ്യപ്രഭാഷണവും നടത്തി.





0 Comments