വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും ചേര്‍ന്ന് കോട്ടയം ബസേലിയസ് കോളജില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിച്ചു. സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ മേള ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം ഉപദേഷ്ടാവ് ഡോ ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെയും ഇതര പ്രദേശങ്ങളിലെയും യുവജനങ്ങള്‍ക്കായാണ് മേള സംഘടിപ്പിച്ചത്.
സെയില്‍സ്, സര്‍വീസ്, ഹെല്‍ത്ത് കെയര്‍, അക്കൗണ്ടിംഗ്, സാങ്കേതിക മേഖലകളിലെ 35 സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്തു.
0 Comments