ശുചിത്വ വാരാചരണത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് പാലാ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ശുചീകരണം നടത്തി. ബസ് സ്റ്റാന്‍ഡ് പരിസരവും ബസുകളും ജീവനക്കാര്‍ക്കൊപ്പം NSS വോളണ്ടിയേഴ്‌സ് കഴുകി വൃത്തിയാക്കി.
പ്ലാസ്റ്റിക് മാലിന്യങ്ങളും പേപ്പര്‍ വേസ്റ്റുകളും തരംതിരിച്ച് ശേഖരിക്കുകയും കെഎസ്ആര്‍ടിസി ബസുകള്‍ തുടച്ച് വൃത്തിയാക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി ജീവനക്കാരും മുന്‍സിപ്പാലിറ്റി ജീവനക്കാരും ഗുചീകരണത്തില്‍ പങ്കാളികളായി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. പ്രിന്‍സി ഫിലിപ്പ്നേതൃത്വം നല്‍കി.





0 Comments