Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഉപജില്ലാ ശാസ്‌ത്രോത്സവം - പാലാ സെന്റ് മേരീസ് എല്‍.പി സ്‌കൂളിന് ഗ്രാന്റ് ഓവറോള്‍ കിരീടം.



 പ്ലാശനാലില്‍  നടന്ന പാലാ ഉപജില്ല ശാസ്‌ത്രോല്‍സവത്തില്‍ എല്‍.പി വിഭാഗത്തില്‍ പാലാ സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍ ഗ്രാന്റ് ഓവറോള്‍ നേടി. 190 പോയിന്റ് നേടിയാണ് സ്‌കൂള്‍ ഓവറോള്‍ നേടിയത്. ഗണിത മേളയില്‍ ഒന്നാം സ്ഥാനം, സാമൂഹ്യ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം, പ്രവൃത്തി പരിചയമേളയില്‍ ഒന്നാം സ്ഥാനം, ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനം എന്നിങ്ങനെ നടന്ന മേളകളിലെല്ലാം മേല്‍ക്കൈ നേടിയാണ് സെന്റ് മേരീസിലെ കൊച്ചു കുട്ടികള്‍ ഈ നേട്ടം കൈവരിച്ചത്. 

ഹെഡ്മിസ്ട്രസ് സി.ലിന്‍സി ജെ.ചീരാംകുഴിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ കുട്ടികളെ പരിശീലിപ്പിച്ച് മികച്ച നേട്ടത്തിന് അര്‍ഹരാക്കി. അനുമോദന യോഗത്തില്‍ പി.റ്റി.എ പ്രസിഡന്റ് ജോഷിബ ജയിംസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.ലിന്‍സി ജെ.ചീരാംകുഴി ഉദ്ഘാടനം ചെയ്തു.എം.പി.റ്റി.എ പ്രസിഡന്റ് സൗമ്യ ജയിംസ്, അധ്യാപകരായ ബിന്‍സി സെബാസ്റ്റ്യന്‍,സി. ലിജി, ലീജാ മാത്യു., മാഗി ആന്‍ഡ്രൂസ്, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോള്‍ മാണി, ജോളി മോള്‍ തോമസ്, സി. മരിയ റോസ്, അനു മെറിന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments