Breaking...

9/recent/ticker-posts

Header Ads Widget

ശ്രീ സത്യസായി പ്രേമവാഹിനി രഥ ഘോഷയാത്ര കോട്ടയം ജില്ലയില്‍ പര്യടനം നടത്തി



ഭഗവാന്‍ ശ്രീസത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പുട്ടപര്‍ത്തിയില്‍ നിന്നും ഏപ്രില്‍ 24 ന് ആരംഭിച്ച ശ്രീ സത്യസായി പ്രേമവാഹിനി രഥ ഘോഷയാത്ര കോട്ടയം ജില്ലയില്‍ പര്യടനം നടത്തി. സെപ്റ്റംബര്‍ 25 ന് കേരളത്തിലെത്തിയ രഥഘോഷയാത്ര തിങ്കളാഴ്ചയാണ് കോട്ടയം ജില്ലയിലെത്തിയത് ജില്ലയിലെ 9 സത്യസായി സേവാസമിതികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സത്യസായി ബാബയുടെ ദിവ്യ സ്‌നേഹത്തിന്റെയും മാനവികത യുടെയും സന്ദേശം പ്രചരിപ്പിച്ചു കൊണ്ടാണ് സംസ്ഥാനത്ത് രഥഘോഷയാത്ര നടക്കുന്നതെന്ന് ശ്രീ സത്യസായി സേവാ ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.  ശ്രീസത്യസായി പ്രേമവാഹിനി രഥഘോഷയാത്രയ്ക്ക് കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ സ്വാമി ക്ഷേത്ര സന്നിധിയില്‍ സ്വീകരണം നല്‍കി. കിടങ്ങൂര്‍ സത്യസായി സേവാസമിതിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ക്ഷേത്രം ജംഗ്ഷനില്‍ നിന്നും വാദ്യമേലങ്ങളുടെ അകമ്പടിയോടെ  സ്വീകരിച്ചാനയിച്ചു. 100 കണക്കിന് സായി ഭക്തര്‍ പങ്കു ചേര്‍ന്നു .കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ NP ശ്യാം കുമാര്‍ ,  സെക്രട്ടറി ശ്രീജിത് നമ്പൂതിരി,  സത്യസായി സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രഥഘോഷയാത്രയെ സ്വീകരിച്ചു . നിലവിളക്കു തെളിച്ച് വേദമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സായി ഭക്തര്‍ ശ്രീ സത്യസായിബാബയെ വണങ്ങി പ്രേമവാഹിനി  രഥത്തില്‍ സത്യസായി ബാബയുടെ പാദുകങ്ങള്‍ വണങ്ങി  പുഷ്പങ്ങളര്‍പ്പിച്ച് ഭക്തര്‍ പ്രാര്‍ത്ഥന നടത്തി.
 ശ്രീ സത്യസായി സേവാ ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍, സ്റ്റേറ്റ് സര്‍വ്വീസ് കോ ഓര്‍ഡിനേറ്റര്‍ ഹരികൃഷ്ണന്‍, സ്റ്റേറ്റ് സ്പിരിച്വല്‍ കോര്‍ഡിനേറ്റര്‍ ബി പുരുഷോത്തമന്‍  അസ്യ വിജയകുമാര്‍ രേഷ്മിക ഷാജി.,സമിതി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍ , ജില്ലാ സെക്രട്ടറി കെ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി . മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലും പനച്ചിക്കാട് ഭക്ഷിണ മൂകാംബിയിലും മതുമൂല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും സ്വീകരണത്തിനു ശേഷം വൈകീട്ട് തിരുനക്കര മഹാദേവക്ഷേത മൈതാനത്ത് രഥഘോഷയാത്രയുടെ ജില്ലയിലെ പര്യടനം സമാപിച്ചു.


Post a Comment

0 Comments