Breaking...

9/recent/ticker-posts

Header Ads Widget

മോഷണം പോയ സ്‌കൂട്ടര്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും പോലീസ് നടപടിയില്ലെന്ന് പരാതി.



പാലാ  കിഴതടിയൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ  മോഷണം പോയ സ്‌കൂട്ടര്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും പോലീസ് നടപടിയില്ലെന്ന് പരാതി. സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിനു കൈമാറിയിട്ടും മോഷണ സ്ഥലത്ത് എത്തുന്നതിനോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനോ  പോലീസ് തയ്യാറായില്ലെന്നാണ് ആക്ഷേപം.

 സ്റ്റേഷനില്‍ മതിയായ വാഹനങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു.  വാഴക്കുളം എലുവിച്ചിറക്കുന്നേല്‍ രഞ്ജിത്തിന്റെ KL 17 J 7136 എന്ന രജിസ്റ്റര്‍ നമ്പറുള്ള സ്‌കൂട്ടറാണ് മോഷണം പോയത്. പള്ളി മുറ്റത്തു നിന്നാണ് സ്‌കൂട്ടര്‍ അപഹരിച്ചത്. തലയില്‍ തൊപ്പിയും മാസ്‌കും ധരിച്ചെത്തിയ മോഷ്ടാവ് 20 മിനിറ്റോളം പള്ളി പരിസരത്തു കൂടി ചുറ്റിക്കറങ്ങിയ ശേഷം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ കയറി ഓടിച്ചു പോകുകയായിരുന്നു. പള്ളിയിലെ തിരുക്കര്‍മ്മങ്ങളുടെ വീഡിയോ എടുക്കുന്നതിന് എത്തിയതായിരുന്നു രഞ്ജിത്ത്. സ്‌കൂട്ടറില്‍ മെമ്മറി കാര്‍ഡുകളും വിലപിടിപ്പുള്ള രേഖകളും ഉണ്ടായിരുന്നതായി രഞ്ജിത്ത് പറഞ്ഞു.


Post a Comment

0 Comments