Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഡിവിഷനിലെ എല്ലാ അങ്കണവാടികള്‍ക്കും സ്മാര്‍ട്ട് ടി.വി നല്‍കി.



ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനിലെ എല്ലാ അങ്കണവാടികള്‍ക്കും സ്മാര്‍ട്ട് ടി.വി  നല്‍കി.  കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള കിടങ്ങൂര്‍, മുത്തോലി, കൊഴുവനാല്‍, അകലക്കുന്നം, എലിക്കുളം, മീനച്ചില്‍ പഞ്ചായത്തുകളിലെ 58 പഞ്ചായത്തു വാര്‍ഡുകളിലായി ആകെയുള്ള 74 അങ്കണവാടികളിലും ഇനി സ്മാര്‍ട് ടിവി കാണാം. ജില്ലാ  പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാര്‍ട്ട് ടി.വി. സ്ഥാപിച്ചത്.

 32 ഇഞ്ചിന്റെ എല്‍.ഇ.ഡി. സ്മാര്‍ട്ട് ടി.വി.യാണ് എല്ലാ അങ്കണവാടികള്‍ക്കും നല്കിയത്. കോട്ടയം ജില്ലയില്‍ ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ പരിധിയിലുള്ള എല്ലാ അങ്കണവാടികളിലും സ്മാര്‍ട്ട് ടി.വി. നല്കുന്ന പദ്ധതി നടപ്പിലാക്കിയത്. കിടങ്ങൂര്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളിലായുള്ള 21 അങ്കണവാടികളിലും മുത്തോലി പഞ്ചായത്തിലെ 13 വാര്‍ഡുകളിലുള്ള 17 അങ്കണവാടികളിലും കൊഴുവനാല്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളിലുള്ള 16 അങ്കണവാടികളിലും അകലക്കുന്നം പഞ്ചായത്തിലെ ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള 1,2,3,8,9,10,11 വാര്‍ഡുകളിലുള്ള 10 അങ്കണവാടികളിലും എലിക്കുളം പഞ്ചായത്തിലെ 1,2,3,15,16 വാര്‍ഡുകളിലുള്ള 6 അങ്കണവാടികളിലും മീനച്ചില്‍ പഞ്ചായത്തിലെ 10,12 വാര്‍ഡുകളിലുള്ള 4 അങ്കണവാടികളിലുമായാണ് 74 സ്മാര്‍ട്ട് ടി.വി. നല്‍കിയത്. സ്മാര്‍ട്ട് ടി.വി.യോടൊപ്പം കുട്ടികള്‍ക്കാവശ്യമായിട്ടുള്ള പ്രോഗ്രാം റെക്കോര്‍ഡ് ചെയ്യുന്നതിനാവശ്യമായ പെന്‍ഡ്രൈവും നല്‍കിയിട്ടുണ്ട്.74 അങ്കണവാടികളിലെത്തുന്ന എണ്ണൂറില്‍പ്പരം കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനംലഭിക്കുന്നത്.


Post a Comment

0 Comments