Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് ബുധനാഴ്ച തുടക്കമാകും.



കോട്ടയം ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് ബുധനാഴ്ച പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. 13 സബ് ജില്ലകളില്‍ നിന്നായി 3800 ഓളം കായിക താരങ്ങള്‍ പങ്കെടുക്കും. മൂന്നു ദിവസത്തെ കായിക മേളയ്ക്ക് തുടക്കമിട്ട് ബുധനാഴ്ച രാവിലെ മാര്‍ച്ച് പാസ്റ്റ് നടക്കും. ഡപ്യൂട്ടി ഡയറക്ടര്‍ ഹണി ജെ അലക്‌സാണ്ടര്‍ പതാക ഉയര്‍ത്തും. മാണി സി കാപ്പന്‍ എംഎല്‍എയുടെ അധ്യക്ഷയില്‍ ചേരുന്ന യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് MP കായിക മേള ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ ലോഗോ തയാറാക്കല്‍ മത്സരത്തില്‍ പാലാ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അമേയ  അനീഷ് തയ്യാറാക്കിയ ലോഗോ ഒന്നാം സ്ഥാനം നേടി.



Post a Comment

0 Comments