Breaking...

9/recent/ticker-posts

Header Ads Widget

സിന്തറ്റിക് ട്രാക് നവീകരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് കായിക താരങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.



പാലാ നഗരസഭ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക് നവീകരണ പ്രവര്‍ത്തനങ്ങള്‍  വൈകുന്നത് കായിക താരങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. സ്‌കൂള്‍, കോളേജ് കായികമേളകള്‍ സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ തകര്‍ന്ന ട്രാക്ക് മത്സരാര്‍ത്ഥികള്‍ക്ക് വലിയ ദുരിതമാണ് ഉളവാക്കുന്നത്. കായിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക് പ്രളയത്തില്‍ തകര്‍ന്നപ്പോള്‍  കായിക പ്രേമികളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച്‌സംസ്ഥാന ബജറ്റില്‍ ഏഴ് കോടി രൂപയാണ് പുനരുദ്ധാരണത്തിന് വകയിരുത്തിയത്.  

തകര്‍ന്ന സിന്തറ്റിക്ക് നീക്കം ചെയ്ത ശേഷം പുതിയത് സ്ഥാപിക്കുന്ന  ജോലി  ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയാണ്  ഏറ്റെടുത്തിരിക്കുന്നത്. കാലാവസ്ഥമോശമായതാണ് നിര്‍മ്മാണം വൈകാന്‍ കാരണമായത്. സ്‌കൂള്‍ കായികമേളകള്‍ തകര്‍ന്ന സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍  നടത്തുന്നത്  കായികതാരങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കുകയാണെന്ന് കായിക പരിശീലകനായ ഡോക്ടര്‍ തങ്കച്ചന്‍ മാത്യു പറയുന്നു.  ഒക്ടോബര്‍ 14,  15, 16  തീയതികളില്‍ റവന്യൂ ജില്ലാ കായികമേളയും ഈ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.   ജംപിംഗ്,  ത്രോ ഇനങ്ങള്‍ നടത്തുന്ന ഭാഗത്തെ സിന്തറ്റിക്കും നവീകരിക്കേണ്ട സ്ഥിതിയാണ്.   മഴ മാറിയാല്‍ ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്ന് നഗരസഭാധ്യക്ഷന്‍ തോമസ് പീറ്റര്‍  പറഞ്ഞു.  സ്‌കൂള്‍, കോളേജ് തലങ്ങളിലും ജില്ലാതലത്തിലും നടക്കുന്ന മത്സരങ്ങള്‍ക്ക് പാലാ സിന്തറ്റിക് സ്റ്റേഡിയം വേദിയാകുമ്പോള്‍ പൊട്ടിത്തകര്‍ന്ന ട്രാക്കില്‍ മികവു തെളിയിക്കാനുള്ള തത്രപ്പാടിലാണ് കായികതാരങ്ങള്‍.


Post a Comment

0 Comments