Breaking...

9/recent/ticker-posts

Header Ads Widget

കുട്ടികളുടെ ആശുപത്രിയില്‍ ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനം നടത്തി



കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷന്‍ മെമ്പര്‍  ഡോ. റോസമ്മ സോണിയുടെ വികസന ഫണ്ടില്‍ നിന്നും 32 ലക്ഷം വിനിയോഗിച്ചാണ്  കുട്ടികളുടെ ആശുപത്രിയില്‍ ടോയ്‌ലറ്റ്  സമുച്ചയം നിര്‍മ്മിച്ചത്  അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി  അദ്ധ്യക്ഷയായിരുന്നു. 

യോഗത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വര്‍ഗീസ് പി. പുന്നൂസ്, ഐ.സി.എച്ച് സൂപ്രണ്ട് കെ.പി. ജയപ്രകാശ്,അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കളം, ആര്‍പ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി സജി, വാര്‍ഡ് മെമ്പര്‍ ജെയിംസ് തോമസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്നമ്മ മാണി,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല,ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോസ് അഞ്ജലി, അമ്പിളി പ്രദീപ്,സുനിത ബിനു,സിനി ടോം, ഹരി പ്രകാശ്,ഡെയ്‌സി ബെന്നി, ഏറ്റുമാനൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാര്‍ക്കസ്, ജോറോയി പൊന്നാറ്റില്‍,അഡ്വ. ജെയ്‌സണ്‍ ജോസഫ്,അഡ്വ. ടി.വി. സോണി,അഡ്വ. മൈക്കിള്‍ ജെയിംസ്, സാബു പീടീയേക്കല്‍,ബിനു ചെങ്ങളം, തോമസ് പുതുശ്ശേരി, ടിറ്റോ പയ്യനാടന്‍, എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments