Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തില്‍ വികസന സദസ്


                               


മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിലെ വികസന സദസ് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍  നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ  വികസന നേട്ടങ്ങള്‍ വികസന സദസ്സ് റിസോഴ്സ് പേഴ്സണ്‍ ശ്രീകുമാര്‍ എസ്. കൈമളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖ ബി. നായരും അവതരിപ്പിച്ചു. 
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് അംഗം പി.എം. മാത്യു,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ തുളസീദാസ്, ജാന്‍സി ടോജോ, ഗ്രാമപഞ്ചായത്തംഗങ്ങളായ നിര്‍മ്മല ദിവാകരന്‍, ലിസി ജോര്‍ജ്, സാലിമോള്‍ ബെന്നി, ബെനറ്റ് പി. മാത്യു, ജോസഫ് ജോസഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കെ.ഡി. ബിനീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.പി. ജോസ് എന്നിവര്‍പങ്കെടുത്തു.



Post a Comment

0 Comments