തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യ മല്‍സരത്തിനിറങ്ങുന്ന കന്നിക്കാരന്റെ യാത്രയ്ക്ക് അനുഗ്രഹവും സഹായവും നല്‍കി ഏറ്റുമാനൂര്‍ സ്വദേശിനി ചെറുവള്ളില്‍ മറിയം തോമസ്. ഏറ്റുമാനൂര്‍ നഗരസഭയിലെ സംവരണ വാര്‍ഡ് ആയ രണ്ടാം വാര്‍ഡില്‍ മത്സരിക്കുന്ന അനീഷ് മോന് കെട്ടിവെക്കാനുള്ള തുകയാണ് ഏറ്റുമാനൂര്‍ വള്ളിക്കാട് ചെറുവള്ളില്‍ അമ്മാമ്മ എന്നു വിളിക്കുന്ന മറിയം തോമസും മകന്‍ ബിനോയിയും ചേര്‍ന്ന് നല്‍കിയത്. അനീഷ് മോന്റെ അഭ്യുദയകാംക്ഷികളായ ഗ്രാമവാസികളാണ് അനീഷിന് പിന്തുണയും കരുത്തും നല്‍കുന്നത്. പത്താം ക്ലാസും ടെക്‌നിക്കല്‍ സ്‌കൂള്‍ വിദ്യാഭ്യാസവും നേടിയ അനീഷിന് ആദ്യ പരീക്ഷണം നേരിടാനുള്ള അനുഗ്രഹവും നല്കിയാണ് അമ്മാമ്മ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് അയച്ചത്.


.webp)


0 Comments