Breaking...

9/recent/ticker-posts

Header Ads Widget

പ്രവേശന കവാടത്തിന്റെയും, സംരക്ഷണഭിത്തിയുടെയും ഉദ്ഘാടനം



പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജോസ് കെ മാണി എം.പി. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂര്‍ ഗ്രാമപഞ്ചായത്തിലെ അന്തിനാട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച പ്രവേശന കവാടത്തിന്റെയും സംരക്ഷണഭിത്തിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു MP .

 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ബോസ് പഞ്ചായത്ത് മെമ്പര്‍ സ്മിത ഗോപാലകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് ശിവദാസ് വി.എം , ഹെഡ് മാസ്റ്റര്‍ ജെയ്‌സണ്‍ കെ ജെയിംസ്, ഷാജി വട്ടക്കുന്നേല്‍,ബാബു കാവുകാട്ട്, കുര്യാച്ചന്‍ പ്ലാത്തോട്ടം , രാമകൃഷ്ണന്‍ നായര്‍ മാന്തോട്ടം, പി.എസ് ശാര്‍ഗ്ധരന്‍, സിബി പ്ലാത്തോട്ടം, സുരേഷ് നീലകണ്ഠന്‍ ,പി.കെ മാധവന്‍, കെ.എസ് പ്രവീണ്‍കുമാര്‍ , വി.ഡി സുരേന്ദ്രന്‍ നായര്‍, മുരുകന്‍ മലയില്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.


Post a Comment

0 Comments