ഗാന്ധിനഗര്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എഴുപതാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടന്നു. ആശ്രയയും, തൃക്കാക്കര ഗവണ്‍മെന്റ് മോഡല്‍ എന്‍ജിനീയറിങ് കോളജ് പൂര്‍വ്വ വിദ്യര്‍ത്ഥി സംഘടനയായ xMEC Social Assist ട്രസ്റ്റും കുര്യാക്കോസ് വര്‍ക്കി ചേരിക്കലും ചേര്‍ന്ന് 152 വൃക്കരോഗികള്‍ക്ക് കിറ്റുകള്‍ നല്‍കി.
ഗാന്ധി നഗര്‍ എസ് ഐ. ഷൈജു രാഘവന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ആശ്രയ ട്രഷറര്‍ ഫാ എല്‍ദോ ജോണ്‍ അദ്ധ്യക്ഷനായിരുന്നു. ഡോ ഇ.കെ ജയകുമാര്‍, ഡോ. എം.വി കുര്യാക്കോസ് വര്‍ക്കി, സി. ശ്ലോമ്മോ, എം.സി ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.





0 Comments