Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം ഡിവിഷനില്‍ മുന്‍ പ്രഥമാധ്യാപികമാര്‍ തമ്മിലാണ് മത്സരം.



ജില്ല പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനില്‍ മുന്‍ പ്രഥമാധ്യാപികമാര്‍ തമ്മിലാണ് മത്സരം. കേരള മഹിളാ കോണ്‍ഗ്രസ് (എം) സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫും കേരള കോണ്‍ഗ്രസ് നേതാവ് ജോര്‍ജ്ജ് പുളിങ്കാടിന്റെ ഭാര്യ ലൈസമ്മ പുളിങ്കാടും തമ്മിലാണ് മത്സരം. പെണ്ണമ്മ ജോസഫിന്റെ മുപ്പത്തഞ്ച് വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍  14 വര്‍ഷം ഹെഡ്മിസ്ടസ് അയി സേവനമനുഷ്ടിച്ചു. ലൈസമ്മ ജോര്‍ജ് കുടക്കച്ചിറ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ വര്‍ഷങ്ങളോളമുള്ള അധ്യാപന ജീവിതത്തിന്റെ അവസാനവര്‍ഷം ഹെഡ്മിസ്ട്രസ് ആയാണ് റിട്ടയര്‍  ചെയ്തത്. 
പെണ്ണമ്മ ടീച്ചറിന്റെ ഭര്‍ത്താവ് പി.റ്റി ജോസഫ് പന്തലാനി മീനച്ചില്‍ പഞ്ചായത്തിലും  ലൈസമ്മ ടീച്ചറിന്റെ ഭര്‍ത്താവ് ജോര്‍ജ് പുളിങ്കാട് കരൂര്‍ പഞ്ചായത്തിലും മെംബറായിരുന്നു. പെണ്ണമ്മ ടീച്ചര്‍ മുമ്പ് ഭരണങ്ങാനം ഡിവിഷനില്‍ മത്സരിച്ച് വിജയിച്ചിരുന്നെങ്കില്‍  ലൈസമ്മ ടീച്ചറിന്റെ കന്നിയങ്കമാണിത്. LDF, UDF മുന്നണികള്‍ക്കു വേണ്ടി  അധ്യാപകര്‍ മത്സരരംഗത്ത് പോരാട്ടം ശക്തിപ്പെടുത്തുമ്പോള്‍  വോട്ടര്‍മാരുടെ നിലപാടറിയാന്‍ ഡിസംബര്‍ 13 വരെ കാത്തിരിക്കണം.


Post a Comment

0 Comments