Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂരില്‍ കുടുംബാരോഗ്യ കേന്ദ്രവും സബ് സെന്ററുകളും നിര്‍മിക്കുന്നു.



നീണ്ടൂരില്‍ കുടുംബാരോഗ്യ കേന്ദ്രവും സബ് സെന്ററുകളും നിര്‍മിക്കുന്നു. നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഓണംതുരുത്തില്‍ പുതിയതായി നിര്‍മിക്കുന്ന  കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കൈപ്പുഴ, നീണ്ടൂര്‍ സൗത്ത് എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന സബ് സെന്ററുകളുടെയും ശിലാസ്ഥാപന കര്‍മ്മം സഹകരണം- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. 
കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്.എസ്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം വഴി 1.43 കോടി രൂപ ചെലവിട്ടാണ് കുടുംബാരോഗ്യ കേന്ദ്ര നിര്‍മാണം. സബ് സെന്ററുകള്‍ക്ക്  55 ലക്ഷം രൂപ വീതം ചെലവിടും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി ബാബു, എം.കെ ശശി, കെ.എസ് രാഗിണി, ബ്‌ളോക്ക് പഞ്ചായത്ത് അംഗം തോമസ് കോട്ടൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി ഷാജി, ഷൈനു ഓമനക്കുട്ടന്‍, മരിയ ഗോരേത്തി, ലൂയി മേടയില്‍, മായാ ബൈജു, പുഷ്പമ്മ തോമസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷെറിന്‍ മരിയ അഗസ്റ്റ്യന്‍, സെക്രട്ടറി കെ.സുരേഷ്, സി.ഡി.എസ്  ചെയര്‍പേഴ്‌സണ്‍ എന്‍.ജെ റോസമ്മ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments