Breaking...

9/recent/ticker-posts

Header Ads Widget

ബോര്‍ഡുകള്‍ പാതയോരങ്ങളില്‍ നിറഞ്ഞതോടെ പലയിടത്തും ഉത്സവാന്തരീക്ഷമായി



തെരഞ്ഞെടുപ്പിന്റെ കാഹളം ഉയര്‍ന്നതോടെ സ്ഥാനാര്‍ത്ഥികളുടെ വര്‍ണ്ണചിത്രങ്ങളടങ്ങിയ ബോര്‍ഡുകള്‍ പാതയോരങ്ങളില്‍ നിറയുകയാണ്. ഇത്തവണ സ്ഥാനാര്‍ത്ഥികളില്‍ പകുതിയിലേറെയും സ്ത്രീകളായതോടെ പാതയോരങ്ങളിലെ ബോര്‍ഡുകളിലും സ്ത്രീകള്‍ക്കാണ് പ്രാമുഖ്യം. ആദ്യഘട്ടത്തില്‍ തന്നെ ബോര്‍ഡുകള്‍ സ്ഥാപിച്ച് സ്വയം പരിചയപ്പെടുത്തി വോട്ടര്‍മാരുടെ ഇടയിലേക്കിറങ്ങുകയാണ് സ്ഥാനാര്‍ത്ഥികള്‍. പഞ്ചായത്ത് , ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകളിലെ മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളടങ്ങിയ ബോര്‍ഡുകള്‍ പാതയോരങ്ങളില്‍ നിറഞ്ഞതോടെ പലയിടത്തും ഉത്സവാന്തരീക്ഷമായി. തെരഞ്ഞെടുപ്പുത്സവത്തിന് കളമൊരുക്കാന്‍ സ്വകാര്യ വ്യക്തികളുടെ അനുമതിയോടെയാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. മുന്നണികള്‍ തമ്മിലുള്ള രാഷ്ട്രീയ പ്പോരിനിടയിലും  പ്രചരണ കോലാഹലങ്ങള്‍ കൗതുകമാവുകയാണ്.



Post a Comment

0 Comments